ബാലവിവാഹം തടഞ്ഞ വൈരാഗ്യത്തിൽ ഓട്ടോ ഡ്രൈവറെ വരനും സംഘവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ അയ്നാവരം സ്വദേശി ജെബശീലന്‍ ആണ് കൊല്ലപ്പെട്ടത്.ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് വരനും സംഘവും ജെബശീല
നെ കൊലപ്പെടുത്തിയത്.
അയല്‍ക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ജെബശലീന്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു. ഇതില്‍ പ്രകോപിതനായ വരന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ജെബശലീനെ കൊലപ്പെടുത്തുകയായിരുന്നു.
വരൻ വിനോദിന് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക