ട്രെയിനില്‍ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് താങ്ങായി നില്ക്കുന്ന മകന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. നല്ല തിരക്കുള്ള ട്രെയിനില്‍ ഇരുന്ന് ഉറങ്ങുന്ന അമ്മ ചെരിഞ്ഞ് വീഴാതിരിക്കാന്‍ തന്റെ മാറോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് മകന്. അമ്മയോടുള്ള ഈ മകന്റെ സ്നേഹത്തിനും കരുതലിനും മുന്നില്‍ മുട്ടുകുത്തുകയാണ് സോഷ്യല്മീഡിയയിപ്പോള്.
ട്രെയിനിലെ സഹയാത്രികന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ചൈനീസ് ദിനപത്രമായ ചൈനീസ് ഡെയ്ലിയാണ് ട്വീറ്ററിലൂടെ പങ്കുവച്ചത്. ഇതുവരെ മൂപ്പത്തിനാലായിരം പേരാണ് വീഡിയോ കണ്ടത്. അമ്മയെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ആ മകനെ ‘നല്ല കുട്ടി’ എന്ന് വിളിച്ച് ആളുകള്‍ അഭിനന്ദിക്കുകയാണ്.
Thumbs-up! A little boy with a big heart cares for his mom, letting her fall asleep on his arm while he holds on to the handrail. #HeartwarmingMoments pic.twitter.com/ckUJGfyTe6
— People's Daily, China (@PDChina) May 15, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക