കണ്ണൂര്‍: പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്ഥവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്ക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നും ജയരാജന് കണ്ണൂരില്‍ പറഞ്ഞു. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന് തയ്യാറുണ്ടോ എന്നും ജയരാജന് വെല്ലുവിളിക്കുകയായിരുന്നു. ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക