ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ് പോൾ ഫലത്തെ ഐശ്വര്യ റായിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്രോൾ രൂപേണ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് താരം വിവേക് ഒബ്റോയ്. സിനിമാ രംഗത്ത് നിന്ന് തന്നെ ട്വീറ്റിനെതിരെ വൻപ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് സംഭവത്തിൽ പ്രതികരണവുമായി വിവേക് എത്തിയത്. താരത്തിന്റെ ട്വീറ്റ് സ്ത്രീ വിരുദ്ധമാണെന്ന് നിരീക്ഷിച്ച് വനിതാ കമ്മീഷനും വിവേകിനോട് വിശദീകരണം ചോദിച്ചിരുന്നു. ട്രോളിൽ ഐശ്വര്യയുടെയും അഭിഷേകിന്റെയും പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉപയോഗിച്ചതും കമ്മീഷൻ ചോദ്യം ചെയ്തിരുന്നു. ഐശ്വര്യ സല്മാന് ഖാനൊപ്പം നില്ക്കുന്ന ചിത്രത്തെ അഭിപ്രായ സര്‍വേ എന്നും വിവേകുമൊത്തുള്ള ചിത്രത്തെ എക്സിറ്റ് പോള്‍ എന്നും അഭിഷേകിനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തെ തെരഞ്ഞെടുപ്പ് ഫലം എന്നും പറഞ്ഞാണ് വിവേക് ട്വീറ്റ് ചെയ്തത്. ‘രാഷ്ട്രീയമില്ല വെറും ജീവിതം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് വിവേക് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതോടെ ആദ്യം ഹാനികരമല്ല എന്ന് തോന്നുന്ന പല തമാശകളും പിന്നീട് പലർക്കും വിഷമമുണ്ടാക്കിയേക്കാം, 10 വർഷങ്ങളായി പിന്നോക്കം നിൽക്കുന്ന രണ്ടായിരത്തിലധികം പെൺകുട്ടികളെ സഹായിച്ച തനിക്ക് സ്ത്രീവിരുദ്ധത എന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല എന്നാണ് വിവേക് പിന്നീട് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക