തിരുവനന്തപുരം നഗരഹൃദയത്തിലെ പവര്‍ഹൗസ് റോഡില്‍ വ്യാപാരസ്ഥാപനത്തിന് തീ പിടിച്ചു. പാർത്താസ് ടെസ്റ്റൈൽസിനു സമീപത്തെ കെട്ടിടത്തിലാണ് വന്‍ തീപിടുത്തമുണ്ടായത്.
എംജി റോഡ് പഴവങ്ങാടി ജങ്ഷനിലെ കുടക്കടയിലാണ് ആദ്യം തീ കണ്ടത്. തീ മറ്റ് കടകളിലേക്കും പടര്ന്നുക്കൊണ്ടിരിക്കുകയാണ്. 5 ഫയര്‍ഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.
തീ പടര്‍ന്നതോടെ നഗരത്തില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. സമീപത്തെ വീടുകളില്‍നിന്നും കടകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.
തീ അണക്കുന്നതിനിടെ ഒരു ഫയര്മാന് പരുക്കേറ്റു. ചെങ്കല്‍ച്ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക