തന്റെ ശരീരത്തിലെ ഓരോ രോമകൂപവും കോശവും ഇന്ത്യയ്ക്കായി സമർപ്പിക്കുന്നുവെന്നും തന്റെ സ്വന്തം നേട്ടങ്ങൾക്കായി യാതൊന്നും തന്നെ പ്രവർത്തിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ഈ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും പാർട്ടിക്ക് വലിയ വിജയം നൽകിയതിന് ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.
” ഇപ്പോൾ മൂന്നുറപ്പുകളാണ് ജനങ്ങൾക്ക് എനിക്ക് നൽകാനുള്ളത്. തെറ്റായ ഉദ്ദേശത്തോടു കൂടി ഞാൻ ഒന്നും ചെയ്യില്ല. സ്വന്തം നേട്ടത്തിനായി യാതൊന്നും പ്രവർത്തിക്കുകയുമില്ല. എന്റെ ശരീരത്തിലെ ഓരോ രോമകൂപവും കോശവും രാജ്യത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിനായി അക്ഷീണം പ്രയത്നിക്കും.” ; മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക