ഗ്യാലക്സ് M40യെ സാംസങ്ങ് ജൂണ്‍ 11ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആദ്യം M10നെയും പിന്നീട് M20യെയും, M30യെയും സാംസങ്ങ് ഇന്ത്യയിലെത്തിച്ച് ഇവ വിപണിയില്‍ വിജയം കൊണ്ടത്. സിരീസിലെ നാലാമത്തെ സ്മാര്‍ട്ട്ഫോണായാണ് M40 വിപണിയിലെത്തുന്നത് M30യില്‍ നിന്നും കുറേക്കൂടി പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുള്ളതാവും M40 എന്നാണ് ടെക് ലോകത്ത് വിലയിരുത്തെപ്പെടുന്നത്. 6.3 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച് ഡി പ്ലാസ് പഞ്ച് ഹോള്‍ ഡിസ്പ്ലേയിലാണ് M40യെ പ്രതീക്ഷിക്കപ്പെടുന്നത്. കറുപ്പ്, ചുവപ്പ്, നില എന്നീ മൂന്ന് കളര്‍ വേരിയാന്റുകലിലായിരിക്കും M40 സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുക. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നഷ്ടമായ ആധിപത്യം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് സാംസങ് എക്കണോമി സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ എം സീരിസിനെ വിപണിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക