ദില്ലി: എവിടെ നോക്കിയാലും പരസ്യങ്ങൾ മാത്രമാണ് കാണുന്നത്, അങ്ങനെയിരിക്കുമ്പോഴാണ് വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഇടാന്‍ വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനം എടുത്താതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. പരസ്യം വരുന്നത് വാട്ട്സ്ആപ്പ് സ്റ്റാറ്റസിലായിരിക്കും. സ്ക്രീനിൽ വരുന്ന പരസ്യം കാണണമെങ്കിൽ മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ ഉൽപന്നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും.
എന്നാൽ വാട്ട്സ്ആപ്പ് സൃഷ്ടാക്കളായ ജാന്‍ കോം, ബ്രയന്‍ ആക്ഷന്‍ എന്നിവരുടെ ആദര്‍ശം പ്രകാരം വാട്സാപ്പില്‍ തങ്ങള്‍ പരസ്യങ്ങള്‍ കാണിക്കുകയോ, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ വില്ക്കുകയോ ചെയ്യില്ലെന്നാണ്. പകരം, ഓരോ ഉപയോക്താവില്‍ നിന്നും ഒരുവര്‍ഷത്തേക്ക് 99 സെന്റ്സ് വാങ്ങുമെന്നാണ്. പിന്നീട് 2014 ല്‍ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് 19 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ഏറ്റെടുത്തു.
കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് വാട്ട്സ്ആപ്പ് ഫേസ്ബുക്കിന്റെ ലാഭത്തെ തിന്നുതീര്‍ക്കുന്നു എന്ന് വിമര്‍ശനം ഉയരുന്നതിനിടെ അത് ശരിവയ്ക്കും രീതിയില്‍ പ്രതികരിച്ച് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്ത് എത്തിയിരുന്നു.
ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട് സമാനമായിരിക്കും എന്നാണ് ചില വിദേശ ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക