തിരുവനന്തപുരം: നാലാഞ്ചിറ നവജീവന്‍ ബഥനി ഫിസിയോതെറാപ്പി കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍. കുട്ടികളെ തിരുവനന്തപുരത്തെ ജൂബിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ സമഗ്രഅന്വേഷണത്തിന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
കോളേജ് ഹോസ്റ്റലിൽ നിന്നും ഇന്നലെ കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് കരുതുന്നത്. ഹോസ്റ്റലില്‍ ഇത് പതിവ് സംഭവമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വൃത്തി ഹിനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി തവണ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഒരു മാറ്റവുമില്ലെന്നാണ് വിദ്യാർത്ഥിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക