ഒരുകാലത്തെ മധ്യവർഗ ഇന്ത്യാക്കാരന്റെ വാഹനസ്വപ്നങ്ങളിൽ മുൻപന്തിയിലായിരുന്ന ബജാജ് ചേതക് സ്കൂട്ടറിന് ആരും മറന്നിട്ടുണ്ടാകില്ല. ഇന്നും സ്കൂട്ടർ എന്ന് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി വരിക ചേതക് ആണ്. എന്നാൽ പുതുപുത്തൻ മോഡലുകൾ വിപണി കയ്യടക്കിയതോടെ ചേതക്കിന് മാർക്കറ്റിലെ പ്രതാപം നഷ്ട്ടമായി. എന്നാൽ പുത്തൻ ഭാവത്തിൽ ചേതക് തിരികെയെത്തുന്നു എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാലിപ്പോൾ ഇലക്ട്രിക്ക് സ്കൂട്ടറായി ചേതക് വീണ്ടും തിരികെയെത്തുന്നു എന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.
ജർമൻ ഇലക്ട്രിക്ക് ആൻഡ് ടെക്നോളജി കേന്ദ്രമായ ബോഷുമായി ചേർന്നാണ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറിന് ബജാജ് അർബനൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നാണ് റിപോർട്ടുകൾ. ഹാൻഡിൽ ബാറിൽ എൽ ഇ ഡി ഹെഡ് ലാംപ്, ടു പീസ് സീറ്റുകൾ, എൽ ഇ ഡി ടെയിൽ ലാംപ്, 12 ഇഞ്ച് അലോയ് വീലുകൾ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഉയർന്ന സ്റ്റോറേജ് എന്നിവയാണ് പുതിയ ചേതക്കിന്റെ പ്രത്യേകതകൾ.
ഏതാണ്ട് 1.1 ലക്ഷം രൂപയാകും വില എന്നാണ് സൂചനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക