ലോകമെമ്പാടുമുള്ള മലയാളികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു മാസത്തെ റമദാന് വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍, മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നല്‍കുന്നത്. ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്.
ഈ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും റംസാനും ഈദുല്‍ ഫിത്തറും പ്രചോദനമാകട്ടെ; മുഖ്യമന്ത്രി ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക