കൊച്ചി : നടി അര്‍ച്ചന കവി സഞ്ചരിച്ച കാറിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നടി പറഞ്ഞു. കൊച്ചി മെട്രോയുടെ താഴെയുള്ള റോഡില്‍ കൂടെ അർച്ചന കവിയും പിതാവ് ജോസ് കവിയും സഞ്ചരിക്കുമ്പോഴായിരുന്നു അപകടം നടന്നത്.
സംഭവത്തില്‍ കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. പോലീസും കൊച്ചി മെട്രോ അധികൃതരും സംഭവത്തില്‍ ഇടപെടണമെന്നും ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ അര്‍ച്ചന വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക