കാര്‍ഡിഫ്: ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്താന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അടിപതറി. മഴ മൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഫ്ഗാനിസ്താന് 34.1 ഓവറില്‍ 125 റണ്‍സിന് ഓൾ ഔട്ടായി.
35 റണ്‍സെടുത്ത റാഷിദ് ഖാനാണ് അഫ്ഗാന്റെ ടോപ്പ് സ്കോറര്‍. 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴ പെയ്തത്. എന്നാല്‍ പിന്നീട് മഴ മാറി കളി തുടങ്ങിയപ്പോള്‍ അഫ്ഗാനിസ്താന് തകരുകയായിരുന്നു. ഏഴു ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക