തന്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ ഹാക്കർക്ക് നടിയുടെ മറുപടി ഇങ്ങനെ. ഹോളിവുഡ് നടി ബെല്ല തോണ് എന്ന 21 കാരിയാണ് ഹാക്കർക്കു മുന്‍പ് സ്വന്തം അക്കൗണ്ടിലൂടെതന്നെ പുറത്താകാൻ സാധ്യതയുള്ള നഗ്നചിത്രങ്ങൾ ടി പരസ്യപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എന്റെ എല്ലാം തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എന്റെ തന്നെ നഗ്നതയുമായി എന്നെ ഭീഷണിപ്പെടുത്തുന്നു. മറ്റു സെലിബ്രിറ്റികളുടെ ചിത്രങ്ങൾ അയാൾ എനിക്ക് അയച്ചുതന്നു. കുറേ നാളായി എന്നെ മുതലെടുക്കാൻ ശ്രമിക്കുന്നു.
ഞാൻ അയാളെ അനുവദിക്കില്ല. എന്നിൽനിന്നു നിങ്ങൾക്കു മറ്റൊന്നും കിട്ടാൻ പോകുന്നില്ല എന്നതുകൊണ്ടുമാത്രമാണ് ഇത് ഇവിടെ ഇടുന്നത്. എനിക്ക് ഇന്ന്
സമാധാനമായി രാത്രി ഉറങ്ങാം ചിത്രങ്ങൾ പങ്കുവെച്ച് യുവതി പറഞ്ഞു. നിങ്ങൾക്ക് എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ കഴിവില്ല . നിങ്ങളെ തേടി എഫ്ബിഐ എത്തുമെന്നും ബെല്ല ട്വിറ്ററിൽ കുറിച്ചു. ഒപ്പം ഹാക്കറുമായുള്ള വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും ബെല്ല ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. മിഡ്നെറ്റ് സണ്‍, ദി ബേബിസിറ്റർ, ഫേമസ് ഇൻ ലൗ, ഡഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ബെല്ലാ തോണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക