രാവിലത്തെ ജോലിത്തിരക്കിൽ ബ്രേക്ക്ഫാസ്റ്റും ലഞ്ചും കൂടി ചേർത്ത് ഉച്ചയ്ക്ക് കഴിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പക്ഷേ തിരക്കിൻെറ പേരിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ ആരോഗ്യം സ്വയം നശിപ്പിക്കുകയാണ്. തുടക്കം നന്നായാൽ ദിവസം മുഴുവൻ നമുക്ക് ഉന്മേഷം നിലനിർത്താൻ സാധിക്കും. ഊർജസ്വലതയും ആരോഗ്യവും നിലനിർത്താൻ പോഷകപ്രദമായ പ്രഭാതഭക്ഷണം ശീലമാക്കാം. പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്ക് മുഴുവൻ വേണ്ട ഊർജ്ജത്തിൻെറ കലവറയാണ്അതുകൊണ്ട് വണ്ണം കുറയ്ക്കാനെന്ന പേരിൽ ഭക്ഷണം ഉപേക്ഷിക്കരുത്.
പ്രഭാതഭക്ഷണം എല്ലാദിവസവും കഴിയുന്നതും ഒരേസമയത്ത് കഴിക്കണം. രാവിലെ എട്ടിനും ഒമ്പതിനും ഇടയ്ക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതാണ് നല്ലത്. രാവിലെയുള്ള ഭക്ഷണം വൈകുന്നത് കൊളസ്ട്രോൾ സാധ്യത വർധിപ്പിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് പോഷകസമൃദ്ധം ആയിരിക്കണം . ബ്രേക്ഫാസ്റ്റിന് , ധാന്യങ്ങൾ , പയർ വർഗങ്ങൾ, പച്ചക്കറികൾ, പാൽ , നട്സ് എന്നിവ ഉൾപ്പെടുത്തുന്നത് നല്ലതാണ് . ഭക്ഷണത്തിനുശേഷം ഒരു പഴം കഴിക്കുന്നത് നല്ലതാണ്. പതിവ് ഭക്ഷണത്തിൽ പച്ചക്കറികൾ ചേർത്താൽ രുചി വ്യത്യസ്തമാകും പോഷകങ്ങളും കിട്ടും.
ദോശയും ഇഡ്ഡലിയും ഉണ്ടാക്കുമ്പോൾ ചീര , ക്യാരറ്റ് , ബീറ്റ്റൂട്ട് എന്നിവ ചേർക്കാം. മുട്ട , പാൽ എന്നിവ പ്രഭാതഭക്ഷണത്തിന് ഭാഗമാക്കാം.പ്രഭാത ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കണം . ഏത്തപ്പഴം , ചെറുപഴങ്ങൾ, മാതളം , പേരയ്ക്ക അങ്ങനെ പഴവർഗങ്ങൾ മാറിമാറി ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക