ഡയറക്ടര്‍ മണിരത്നം ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയില്‍ സെല്വന് ആരംഭിക്കാൻ പോവുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ജയറാമും വേഷമിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ജയറാം ആദ്യമായി അഭിനയിക്കാന്‍ പോകുന്ന മണിരത്നം ചിത്രമായിരിക്കും ഇത്.
ചിത്രം ഇപ്പോള്‍ പ്രീപ്രൊഡക്ഷന് സ്റ്റേജിലാണ്. ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തില്‍ തുടങ്ങും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ജയറാമിന്റെ ഏറ്റവും പുതിയ റിലീസുകള്‍ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പട്ടാഭിരാമനും, മാര്‍ക്കോണി മത്തായിയുമാണ്.
ജയറാം ഇനി ഒരു വര്‍ഷത്തിന് ശേഷമേ മലയാളത്തിലേക്ക് തിരിച്ചെത്തു എന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
അല്ലു അര്ജുന് നായകനായ ഒരു തെലുങ്ക് ചിത്രത്തിലാണ് ആണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക