മാഞ്ചസ്റ്റര്‍: ലോകകപ്പിൽ സെമി പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ കിവി പടയ്ക്ക് തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം തിരിച്ചുവരാന്‍ ശ്രമിക്കവേ മഴ ചതിച്ചു. 200 റണ്‍സെടുക്കുന്നതിനിടെ അവർക്ക് അഞ്ചു വിക്കറ്റ് നഷ്ടമായി. മാർട്ടിൻ ഗുപ്ടിൽ (1), ഹെൻറി നിക്കോൾസ് (28), ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ (67), നീഷാം (12), ഗ്രാന്ദ്ഹോം(16) എന്നിവരാണ് പുറത്തായത്.
79 പന്തിൽ നിന്നാണ് വില്ല്യംസൺ അർധ സെഞ്ചുറി തികച്ചത്.രണ്ടാം വിക്കറ്റില്‍ വില്ല്യംസണും നിക്കോൾസും ചേർന്ന് നേടിയ 68 റണ്‍സാണ് കിവീസിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇതിനിടെ നാൽപത്തിയേഴാം ഓവറിലെ ആദ്യ പന്തെറിഞ്ഞശേഷം മഴ പെയ്തു. പിച്ച് മൂടിയിരിക്കുകയാണ്. കളി താത്കാലികമായി മുടങ്ങി. നാളെ റിസേർവ് ദിനത്തിലും മഴ കളി മുടക്കിയാൽ നിലവിലെ പോയിന്റ് പട്ടിക പ്രകാരം ഇന്ത്യ കളിക്കാതെ തന്നെ ഫൈനലിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക