പുണ്യാളൻ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ വീണ്ടും തൃശ്ശൂര്കാരനാകുന്നു. ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ‘തൃശൂര്‍ പൂരം’ത്തിന്റെ പൂജ കഴിഞ്ഞു. ആട് 2 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യ- വിജയ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
രാജേഷ് മോഹനന് സംവിധാനം ചെയ്യുന്നു ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഗീതസംവിധായകനായ രതീഷ് വേഗയാണ് ഒരുക്കുന്നതെന്ന് അപൂർവതയും ഈ ചിത്രത്തിനുണ്ട്.
രതീഷ് തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നതും. ആര്.ഡി. രാജശേഖര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ത്രിശൂർ പൂരത്തിന്റെ ആവേശവും ഓളവും ചിത്രത്തിൽ നിറയ്ക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഒരു മാസ്സ് പടത്തിനുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിൽ ഉണ്ടാകുമെന്നും വിജയ് ബാബു പറഞ്ഞു. ജയസൂര്യക്കൊപ്പം മല്ലികാ സുകുമാരന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രം കൂടിയാണ് തൃശൂര്‍ പൂരം.ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക