ആദ്യ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്സൺ ലൈവ് വെയര്‍ അമേരിക്കൻ വിപണിയിൽ ഉടൻ എത്തും. അതിന് ശേഷം കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പുറത്തിറക്കും. 29,799 ഡോളറാണ് (ഏകദേശം 21 ലക്ഷം രൂപ) വാഹനത്തിന്റെ വില. 15.5 kwh ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റചാര്‍ജില്‍ 235 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ലൈവ് വെയറിന് സാധിക്കും.
ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ ബാറ്റി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. സ്റ്റാന്റേര്‍ഡ് എസി വാള് ചാര്‍ജര്‍ സംവിധാനം ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12.5 മണിക്കൂര്‍ സമയമെടുക്കും.
103 പിഎസ് പവറും 116 എന്‍എം ടോര്‍ക്കും വാഹന സൃഷ്ടിക്കും. 3 മുതല്‍ 3.5 സെക്കന്‍ഡിനുള്ളില്‍ നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.
249 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം ഏഴ് തരത്തിലുള്ള മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ ലൈവ്വെയറിലുണ്ട്. മുന്നില്‍ 300 എംഎം ട്വിന്‍ ഡിസ്കും പിന്നില്‍ 260 എംഎം ഡിസ്ക് ബ്രേക്കുമാണുള്ളത്. വാഹനത്തിന് സുരക്ഷ ഒരുക്കാന്‍ ട്രാക്ഷന്‍ കണ്ട്രോള്, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്ട്രോള് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക