മലയാള സിനിമയിലെ മികച്ച ഹൊറര്‍ സിനിമായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിനയന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടീസറില്‍ ഭയപ്പെടുത്തിന്ന രംഗങ്ങളാണ് ഉള്ളത്.
ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക. ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി,രമ്യാ കൃഷ്ണന്, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന് നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന് ആണ് മേക്കപ്പ്. ബോബന് കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 1999-ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗമാണ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക