അതുല്യ രാജന് സംവിധാനം ചെയ്ത ‘ഇനി വരും പൂക്കാലം’ പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്നു. ഈ കൊച്ചു ചിത്രം വിരല്‍ചൂണ്ടുന്നത് വലിയ ചില യാഥാര്‍ഥ്യങ്ങളിലേക്കാണ്. സമൂഹത്തിലെ വൈകൃതങ്ങള്‍ തുറന്നു കാട്ടുന്നതിനോടൊപ്പം ഈ കൊച്ചു ചിത്രം മറ്റു പലതും ചര്‍ച്ച ചെയ്യുന്നുണ്ട്.
സ്ത്രീകള്‍ക്ക് സ്ത്രീകളോട് പോലും പറയാന്‍ മടിക്കുന്ന, വെറുക്കുന്ന ചില ഓര്‍മകള്‍ ഉണ്ടാകാം. ഭാവി ജീവിതത്തെ പോലും താളം തെറ്റിക്കാന്‍ പോന്ന ഇത്തരം ഓര്‍മകള്‍, മനസിലാക്കാനും ചേര്‍ത്തുപിടിച്ച് കൂടെ നില്‍ക്കാനും ഒരു പങ്കാളി ഉണ്ടെങ്കില്‍ പതിയെ മാഞ്ഞു പോകുമെന്ന സത്യം ഈ കൊച്ചു ചിത്രം നമ്മോട് പറയുന്നു.
നര്‍മത്തിന്റെ മേമ്പൊടി ചാലിച്ച് വലിയ ചില കാര്യങ്ങള്‍ പറഞ്ഞു തരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ കഥ ശിവന് സിപിയുടേതാണ്. ഛായാഗ്രഹണം ഷിയാസ് ജാസ്. പൂജ സുചിത്രനാണ് സംഗീതം. നിമ ജിജോ, ബിഥുല്‍ ബാബു ചാക്കോ, രേഖ.എം.രവീന്ദ്രന്, വിഷ്ണു സുരേഷ്, ശ്രീരാഗ് കണ്ണന്, സുമതി.എം.കൃഷ്ണന്, കാര്‍ത്തു, ഗായത്രി മണികണ്ഠന്, ഇഷാന് മണികണ്ഠന് എന്നിവരാണ് അഭിനേതാക്കള്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക