കോട്ടയം: പാലായില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാല ചാവറ സ്കൂളിലെ ബസാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽ പെട്ടത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക