ജനപ്രിയ സോഷ്യല്‍ മീഡിയാ ആപ്പുകളായ വാട്സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേരുകളില്‍ ചെറിയ മാറ്റം വരുത്തുന്നു.
രണ്ടിന്റെയും പാരന്റ് കമ്പനിയായ ഫെയ്സ്ബുക്കാണ് പേരു മാറ്റുന്നത്. വാട്സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്സ്ബുക്ക് എന്നു ചേര്‍ക്കാനാണ് തീരുമാനം.
‘വാട്സ്ആപ്പ് ഫ്രം ഫെയ്സ്ബുക്ക്’, ‘ഇന്‍സ്റ്റഗ്രാം ഫ്രം ഫെയ്സ്ബുക്ക്’ എന്നിങ്ങനെയായിരിക്കും പേരുമാറ്റുക. ഇവ രണ്ടും ഫെയ്സ്ബുക്കിന്റേതാണെന്ന് ഉപയോക്താളെ വ്യക്തമായി അറിയിക്കുകയാണ് പേരുമാറ്റത്തിനു പിന്നിലെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
എന്നാല്‍, ഫോണിന്റെയും ടാബ്ലറ്റിന്റെയും ഹോം സ്ക്രീനുകളില്‍ നിലവിലുള്ള പേരു തന്നെയാണുണ്ടാവുക. ആപ്പ് സ്റ്റോറുകളിലും വെബ്സൈറ്റുകളിലുമാണ് പേരുമാറ്റമുണ്ടാവുക.
രണ്ടും ഫെയ്സ്ബുക്കിനു കീഴിലുള്ളതാണെങ്കിലും ഓരോന്നിനും പ്രത്യേകം പ്രത്യേകം സി.ഇ.ഒമാരും പ്രത്യേകം മാനേജ്മെന്റും ജീവനക്കാരുമാണുള്ളത്. മുന്‍പ് സ്വതന്ത്രമായിരുന്ന ഇന്‍സ്റ്റഗ്രാമിനെ 2012 ലും വാട്സ്ആപ്പിനെ 2014 ലുമാണ് ഫെയ്സ്ബുക്ക് ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക