തിരുവനന്തപുരം : മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമിനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നതായി കേരള പത്രപ്രവര്‍ത്തക യൂണിയന്.
കേസ് അട്ടിമറിക്കുകയാണെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കലില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന് പറഞ്ഞു .
കെഎം ബഷീറിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യുജെയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു .
മുഖ്യമന്ത്രിയും സര്‍ക്കാറും നയം വ്യക്തമാക്കുമ്ബോള്‍ ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കെയുഡബ്ല്യുജെ ആരോപിച്ചു.
എഫ്ഐആറില്‍ നടന്നിട്ടുള്ള അട്ടിമറിയും മെഡിക്കല്‍ കോളേജിലെ വിഐപി പരിഗണനയും സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് സി നാരായണന് ആവശ്യപ്പെട്ടു.]
ഇതിന് പുറകെ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് ഡോക്ടര്‍മാര്‍. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ.
ചിലപ്പോള്‍ സമ്മര്ദ്ദംഒഴിയുമ്പോൾ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു . ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക