ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ പ്രമേയമാക്കി ഒരുങ്ങുന്ന മിഷൻ മംഗള്‍ ഓഗസ്റ്റ് 15ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകനായി എത്തുന്നത്. അക്ഷയ് കുമാറിന് പുറമേ വിദ്യാ ബാലൻ, തപ്സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍തി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തിൽ വേഷമിടുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള രസകരമായ വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അക്ഷയ് കുമാര്‍, ചിത്രത്തിലെ മറ്റൊരു കഥാപാത്രമായി എത്തുന്ന സോനാക്ഷി സിൻഹയ്ക്ക് മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജഗൻ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക