എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് 300 ഒഴിവുകളിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് 125, അസോസിയേറ്റ് 75, അസിസ്റ്റന്റ് മാനേജര്‍ 100 എന്നിങ്ങനെയാണ് അവസരം. യോഗ്യത -അസിസ്റ്റന്റ്: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.
അസിസോയേറ്റ്: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദവും സി.എ. ഇന്ററും കംപ്യൂട്ടര്‍ പരിജ്ഞാനവും. അസി. മാനേജര്‍: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദം, കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ഫുള്‍ടൈം ദ്വവത്സര എം.ബി.എ./ എം.എം.എസ്./പി.ജി.ഡി.ബി.എ./പി.ജി.പി.എം/പി.ജി.ഡി.എം., കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ്.പ്രായപരിധി 21-28 വയസ്സ് . വിശദ വിവരങ്ങൾക്ക് www.lichousing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഓഗസ്റ്റ് 26.
പ്രതികരിക്കാൻ ഇവിടെ എഴുതുക