പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസന് അലി ഇന്ത്യയുടെ ഔദ്യോഗിക മരുമകനായി. ഹസന് അലിയുടെയും ഹരിയാന സ്വദേശിയായി ഷാമിയ അര്‍സുവും തമ്മിലുള്ള വിവാഹം ദുബായില്‍ നടന്നു. ദുബായിലെ അറ്റ്ലാന്റിസ് പാം ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഫ്ലൈറ്റ് എഞ്ചിനീയറാണ് ഷാമിയ അര്‍സു.
ഒരു വര്‍ഷം മുന്‍പ് ദുബായില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളര്‍ന്ന ആ ബന്ധമാണ് വിവാഹത്തിലെത്തിയത്. പാകിസ്ഥാനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന് അലി.
ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാക് ക്രിക്കറ്ററാണ് ഹസന് അലി. പാകിസ്ഥാന് ഓള്‍റൗണ്ടറായിരുന്ന ഷൊയൈബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും 2010ല്‍ വിവാഹിതരായിരുന്നു. മാലിക്കിന് പുറമെ സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഖാന് എന്നിവരും ഇന്ത്യക്കാരികളെയാണ് വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക