ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ ചിത്രീകരണത്തിന് പോയ മഞ്ജു വാര്യരും സംഘവും കനത്ത മഴയും മണ്ണിടിച്ചലും കാരണം കുടുങ്ങിയ വാര്‍ത്ത ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്.
ഇപ്പോഴിതാ തിരികെയുള്ള സാഹസിക യാത്രയുടെ വീഡിയോ മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞുമലയില്‍ കൂടിയുള്ള സാഹസിക യാത്രയുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്.
അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും താരം പറഞ്ഞു.
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്.
https://www.facebook.com/theManjuWarrier/videos/453496275374233/
പ്രതികരിക്കാൻ ഇവിടെ എഴുതുക