ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ.) കീഴിലുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഗ്രാജ്വേറ്റ് , ടെക്നീഷ്യന് (ഡിപ്ലോമ), ട്രേഡ് അപ്രന്റിസ് ട്രെയിനിയാവാന്‍ അവസരം. എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (എ.ഡി.ഇ.) 80 ഒഴിവും ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റില്‍ (ജി.ടി.ആര്.ഇ.) 150 ഒഴിവുമാണുള്ളത്.
യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്/ തത്തുല്യം. ടെക്നീഷ്യന് അപ്രന്റിസ്- ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകൃത ഡിപ്ലോമ.ട്രേഡ് അപ്രന്റിസ്: ഡിപ്ലോമ. പ്രായപരിധി : 18-27 വയസ്സ്. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും).വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും https://rac.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ ഏഴ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക