വിശന്ന് വലഞ്ഞിരിക്കുന്ന അനിയത്തിക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കിക്കൊടുക്കുന്ന ഏട്ടന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
കാഴ്ചയില്‍ അഞ്ചോ ആറോ വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് തന്റെ കുഞ്ഞനുജത്തിക്ക് വളരെ സ്മാര്‍ട്ടായി ഫ്രൈഡ് റൈസ് ഉണ്ടാക്കിക്കൊടുത്തത്.
ഇന്‍ഡൊനീഷ്യക്കാരനായ മുഹമ്മദ് ഇക്ബാല്‍ ആണ് ട്വിറ്ററിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
വലിയചീനച്ചട്ടിയിലാണ് ആണ്‍കുട്ടി ഭക്ഷണം പാചകം ചെയ്യുന്നത്. തൊട്ടപ്പുറത്ത് വിശന്ന് വലഞ്ഞ് ഭക്ഷണത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന കുഞ്ഞനുജത്തിയേയും കാണാം.
https://twitter.com/i/status/1171724430499663873
പ്രതികരിക്കാൻ ഇവിടെ എഴുതുക