പാറ്റ്ന: ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് ഫോട്ടോഷൂട്ട് നടത്തിയ യുവതിയായ മോഡലിനെതിരെ വലിയ വിമര്‍ശനം. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങ് ആണ് ചിത്രങ്ങള്‍ക്കു മോഡലായത്.
വെളളക്കെട്ട് നിറഞ്ഞ പട്നയിലെ റോഡില്‍ ചുവന്ന വെല്‍വെറ്റ് ഗൗണ്‍ ധരിച്ചുകൊണ്ടായിരുന്നു മോഡല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
പട്നയിലെ ഇപ്പോഴത്തെ സാഹചര്യം മറ്റുളളവരിലേക്ക് എത്തിച്ച് കഴിയുന്നതും സഹായം നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഫോട്ടോ ഷൂട്ടെന്നായിരുന്നു ചിത്രം ഷെയര്‍ ചെയ്ത് താരം കുറിച്ചത്.
എന്നാല്‍ ഇവരുടെ പ്രവൃത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
ആളുകള്‍ പ്രളയദുരിതത്താല്‍ ബുദ്ധിമുട്ടുമ്പോള്‍ ചിരിച്ച്, ഉല്ലസിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയത് ശരിയായില്ലെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക