വാഷിങടണ്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിനായി യു.എസ് പ്രത്യേക സംഘം നടത്തിയ സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍. സിറയിലെ ഇത്ലിബിലുള്ള ബാഗ്ദാദിയുടെ താവളത്തില്‍ നടത്തിയ റെയ്ഡിെന്റ ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങളും വീഡിയോയുമാണ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടത്.
ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് യു.എസ് സേന നടന്നെത്തുന്ന ദൃശ്യങ്ങളും ഒളത്താവളത്തില് ആക്രമണം നടത്തുന്നതിന് മുമ്ബും ശേഷവുമുള്ള ചിത്രങ്ങളും ഇതിലുണ്ട്. ആക്രമണത്തിനുശേഷം കെട്ടിടം നിലംപരിശായതും ചിത്രത്തില്‍ കാണാം. റെയ്ഡിന് ശേഷം കെട്ടിടവും കോമ്ബൗണ്ടും സൈന്യം തകര്‍ത്തുവെന്നും പിന്നീട് ഈ ഭാഗം വലിയ ഗര്‍ത്തമായി കാണപ്പെട്ടുവെന്നുമാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡറായ ജനറല്‍ കെന്നത് മക്കന്‍സി വാര്‍ത്താലേഖകരെ അറിയിച്ചത്.
ഒളിത്താവളത്തിലേക്ക് യു.എസ് സൈനികരെത്തിയ ഹെലികോപ്ടറിന് നേരെ അജ്ഞാതര്‍ വെടിവെക്കുന്നതും ഹെലികോപ്റ്ററില്‍ നിന്ന് തിരിച്ച് വെടിയുതിര്‍ക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക