ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സും തമ്മില്‍ ബിസിനസ് പങ്കാളിത്തത്തിന് ധാരണ.
ഇത് സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഇതോടെ ഖത്തര്‍ എയര്‍വേയ്സിന്റെ അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്‍ഡിഗോ കൂടുതല്‍ രാജ്യന്തര സര്‍വീസുകള്‍ ആരംഭിക്കും.
ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കിറും ഇന്‍ഡിഗോ സി.ഇ.ഒ റോണോ ജോയ് ദത്തയും വ്യാഴാഴ്ച്ച സംയുക്ത പ്രസ്ദതാവന നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജെറ്റ് എയര്‍വേയ്സ്-ഇത്തിഹാദ് മാതൃകയില്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് രണ്ടു സ്ഥാപനങ്ങളും തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക