മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി യാണ് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മൂത്തോന്.
ലയേര്‍സ് ഡയസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ രാജ്യാന്തര പുരസ്കാരം സ്വന്തമാക്കിയ ഗീതുവിന്റെ കേരളത്തിലെ തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമാണ് മൂത്തോന്.
നിവിന്‍ പോളി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ഗൗരവമായി സിനിമയെ സമീപിക്കുന്ന എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയിട്ടുള്ളത്. നിവിനിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായാണ് മൂത്തോന് വിലയിരുത്തപ്പെടുന്നത്.
ആദ്യ ചിത്രത്തിനു ശേഷമാണ് ഗീതുവിന് മകള്‍ പിറന്നത്. മകളുടെ കാര്യങ്ങള്‍ കൂടി നോക്കി സമയമെടുത്താണ് മൂത്തോന് ചെയ്തതെന്നും താന്‍ ആ പ്രക്രിയ ആസ്വദിച്ചുവെന്നും ഗീതു പറയുന്നു.
2016ലെ സണ്‍ഡന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്റെ തിരക്കഥ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നെയും 2 വര്‍ഷം കഴിഞ്ഞാണ് ഷൂട്ടിംഗ് തുടങ്ങിയത്. ഇപ്പോള്‍ നിരവധി ചലചിത്ര മേളകളിലെ പ്രദര്‍ശനത്തിന് ശേഷം തിയറ്ററുകളിലെത്തിയിരിക്കുന്നു. കഥാപാത്രത്തിനായി പൂര്‍ണമായ അര്‍പ്പണ മനോഭാവം പ്രകടമാക്കിയ നടനാണ് നിവിനെന്നും ഗീതു പറഞ്ഞു.
ഇനി അഭിനയത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും ഗീതു പറയുന്നു. സ്വയം ഒരു മോശം നടിയായിട്ടാണ് വിലയിരുത്തുന്നത്. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്റെ നടി എന്ന നിലയിലെ പരിമിതി മനസിലാക്കുന്നു. ശരിയാകുന്നില്ലെന്ന് തോന്നുന്ന കാര്യം പിന്നെയും ചെയ്യരുത്. ഗീതു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക