മുഖ്യമന്ത്രി പിണറായി വിജയനെ നടന് മമ്മൂട്ടി സന്ദര്‍ശിച്ചു. മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ‘വണ്‍’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോമിക്കുന്നതിനിടെയായിരുന്നു ഈ കൂടിക്കാഴ്ച്ച.
മുഖ്യമന്ത്രി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടത്. ശ്രീ മമ്മൂട്ടി ഓഫീസിൽ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദർശനം. എന്ന ക്യാപ്ഷനോടെയാണ് മുഖ്യമന്ത്രി ഫോട്ടോ ഷെയര്‍ ചെയ്തത്.
https://www.facebook.com/PinarayiVijayan/posts/2608252099266604
പ്രതികരിക്കാൻ ഇവിടെ എഴുതുക