പെരിയ ഇരട്ടക്കൊലകേസില്‍ സി.ബി.ഐ വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹെെക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലന്നുമാണ് സർക്കാരിന്റെ വാദം.
പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട സിഗിൾ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ വാദം പൂർത്തിയായ കേസിൽ കൊല്ലപ്പെട്ട യുവാക്കളുടെ രക്ഷിതാക്കളുടെ വാദമാണ് ഇന്ന് കേൾക്കുക.
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലന്നുമായിരുന്നു സർക്കാരിന്റെ വാദം. കേസ് ഡയറി സിംഗിൾ ബെഞ്ച് പരിശോധിച്ചില്ല എന്ന് സർക്കാർ വാദം പരിഗണിച്ചാണ് കേസില്‍ ചീഫ് ജസ്റ്റിസ് ഉള്‍പെട്ട ഡിവിഷന് ബഞ്ച് വിശദമായ വാദം കേള്‍ക്കുന്നത്.
സിംഗിൾ ബഞ്ച് നിർദേശ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും എന്നാൽ കേസ് ഡയറി സർക്കാർ നൽകിയിട്ടില്ലന്നും സി.ബി.ഐയും കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക