രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.
കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപികരിക്കുമെന്ന് ശിവസേന അറിയിച്ചു.
അതേ സമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ തേടുകയാണ് പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി.
രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്ത ഗവര്‍ണര്‍ക്കെതിരെ ശിവസേന മുഖപത്രം സാമ്ന രംഗത്തെത്തി. കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്നതാണ് നീക്കമെന്ന് സാമ്ന ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക