നാലുമണിയ്ക്ക് ചായയുടെ കൂടെ പഴം പൊരി വേണമെന്ന നിര്‍ബന്ധമുളളവരാണ് മിക്ക മലയാളികളും സ്വാദൂറുന്ന പഴംപൊരി വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ…
ചേരുവകള്‍:
നേന്ത്രപ്പഴം – 2
പഞ്ചസാര – പാകത്തിന്
ബേക്കിംഗ് പൗഡര്‍ – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
മുട്ട – 1
മൈദ മാവ് – 150 ഗ്രാം
വെളിച്ചെണ്ണ – വറുക്കാന്‍ പാകത്തിന്
പാകം ചെയ്യുന്ന വിധം:
പഴം രണ്ടായി കീറി നാലായി മുറിക്കുക. അതിനുശേഷം മാവ്, പഞ്ചസാര, ബേക്കിംഗ് പൗഡര്‍, മഞ്ഞള്‍പ്പൊടി, മുട്ട എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. അതിലേക്ക് പഴം കീറിയത് മാവില്‍ മുക്കി വെളിച്ചെണ്ണ ചൂടാക്കി വറുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക