ഇടുക്കിയിൽ ടിവി കാണുന്നതിനിടെ ചാനൽ മാറ്റിയത്തിന്റ പേരിൽ ഭാര്യയുടെ തലയ്ക്കടിച്ച് ഭർത്താവ്. ഇത് തടയാൻ ശ്രമിച്ച മകളുടെ തലയ്ക്കും ഇയാൾ അടിക്കുകയായിരുന്നു.
വിറക് കമ്പ് കൊണ്ടുണ്ടായ ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് 47 കാരനായ സുരേഷ് നൈനാനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകീട്ടാണ് ആക്രമണം നടക്കുന്നത്. പരുക്കേറ്റ ഭാര്യ മേഴ്സിയെയും മകൾ മെർലിനെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക