പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനുള്ള അനുമതി നൽകിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു.
യുവതികള്‍ ദര്‍ശനം നടത്താനെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലക്കലിലും പരിസരത്തും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മണ്ഡലകാലത്തെ സാഹചര്യങ്ങള്‍ വിലയിരുത്താനായി യു.ഡി.എഫ് സംഘം ഇന്ന് ശബരിമലയില്‍ സന്ദർശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക