സ്കൂളിൽ അബദ്ധത്തിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് മരിച്ച ആറാം ക്ലാസ്സുകാരൻ നവനീതിന്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചുനക്കര ജി.വി.എച്ച്.എസ് സ്കൂളിലെ ആറാം ക്ലാസുകാരൻ നവനീത് ഇന്നലെയാണ് മരണപ്പെട്ടത്.
കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ് മാർട്ടത്തിന് ശേഷം ചാരുമൂട്ടിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക