കൊച്ചി: ചെറിയ ഉള്ളിവില കിലോഗ്രാമിന് 100 രൂപ കടന്നു. എറണാകുളം മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് ഇന്നലെ 100 രൂപയായിരുന്നു മൊത്തവില. കടകളില്‍ 110 രൂപ മുതല്‍ 115 രൂപ വരെയാണു വില. നഗരത്തിനു പുറത്തേക്ക് 120 രൂപ വരെ വിലയുണ്ട്. സവാളവിലയും നഗരത്തിനു പുറത്ത് 100 രൂപയിലെത്തി.
2 ദിവസം മുന്‍പു വരെ സവാള 70ഉം ഉള്ളി 80ഉം രൂപയ്ക്കാണു വിറ്റത്. പെട്ടെന്നാണു 40 രൂപയുടെ വര്‍ധന. അതേസമയം വിഎഫ്പിസികെയുടെ(സര്‍ക്കാരിന്റെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട് പ്രമോഷന് കൗണ്‍സില്‍) വില ഉള്ളിക്ക് 98ഉം സവാളയ്ക്ക് 77 ഉം ആണ്. ചില സൂപ്പര്‍മാര്‍ക്കറ്റുകളിലും അല്പം വിലയിളവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക