കോംഗോ: കിഴക്കന്‍ ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ യാത്രാവിമാനം തകര്‍ന്നുവീണു. നോര്‍ത്ത് കിവുവില്‍ ജനവാസ മേഖലയില്‍ വീടുകള്‍ക്കു മേലാണ് വിമാനം തകര്‍ന്നുവീണത് .അപകടത്തില്‍ 24 പേര് മരിച്ചു.
നോര്‍ത്ത് കിവു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടന്‍ വിമാനം കാണാതാവുകയും കുറച്ചു സമയത്തിനുശേഷം സമീപത്തെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്നു വീഴുകയുമായിരുന്നു.
വിമാനത്തില്‍ 17 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക