മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) – ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ക്രമേണ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) – പലതരത്തിലുള്ള അസ്വസ്ഥത കള്‍ ഉണ്ടാവാം, കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത. സന്താനഗുണം ഉണ്ടാകും.
മിഥുനം (മകയിരം , തിരുവാതിരം, പുണര്‍തം ) – നൂതന സംരംഭങ്ങളുടെ തുടക്കം, കാര്യസിദ്ധി, കര്‍മഗുണം, സന്തോഷം, യാത്രാഗുണം ഇവയുണ്ടാകും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) – സകലകാര്യ വിജയം, ബഹുമതി, കീര്‍ത്തി, അംഗീകാരം, ബന്ധുസമാഗമം, ധനസമൃദ്ധി ഇവ ഫലം.
ചിങ്ങം (മകം, പൂരം, ഉത്രം ) – ദീര്‍ഘനാളായി ചിന്തിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനു സാധിക്കും. ബന്ധുഗുണം ഉണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) – സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. വിവാഹ തീരുമാനത്തിലെത്തും. അംഗീകാരം, മനഃസന്തോഷം ഇവ ഫലം.
തുലാം (ചിത്തിര , ചോതി, വിശാഖം ) – കാര്യതടസ്സം ഉണ്ടാകും. യാത്രയില്‍ തടസ്സത്തിനും ധനനഷ്ടത്തിനും ഇടയാകും. സന്താനങ്ങളെപ്പറ്റി മനഃക്ലേശത്തിനു സാധ്യത.
വൃശ്ചികം (വിശാഖം , അനിഴം, തൃക്കേട്ട) – അപ്രതീക്ഷിത ധനാഗമം, സുഹൃത് സംഗമം, യാത്രാഗുണം, വിദ്യാപുരോഗതി.
ധനു (മൂലം, പൂരാടം, ഉത്രാടം ) – പ്രതികൂലമായ സമയമാണ്. പലവിധ തടസ്സങ്ങളും, ദൗര്‍ഭാഗ്യവും, തൊഴില്‍രംഗത്ത് അസ്വസ്ഥതകളും, ശത്രുശല്യവും ഫലം.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) – വ്യാപാരരംഗത്ത് പുരോഗതി, കുടുംബശ്രേയസ്സ്, ഉദ്ദിഷ്ടകാര്യസിദ്ധി, നൂതന ഗൃഹനിര്‍മ്മാണം ഇവ ഫലം
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) – മുന്‍കോപം നിമിത്തം അബദ്ധത്തിനു സാധ്യത. സര്‍വ്വകാര്യതടസ്സം, ധനനഷ്ടം, മനോമാന്ദ്യം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) – തൊഴില്‍രംഗത്ത് അഭിവൃദ്ധി, വിദേശ യാത്രാഗുണം, പിതൃഗുണം, ധനനേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക