മുഖക്കുരുവിന്റെ പാടുകൾ നീക്കം ചെയ്യാൻ ഒരു ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ കൈപ്പത്തികൾ ഉപയോഗിച്ചു ചെറുതായി ചൂടാക്കുക. ശേഷം ഉറങ്ങുന്നതിന് മുമ്പ് മുഖക്കുരുവിൻറെ പാടുകളിൽ പുരട്ടിയ ശേഷം ഒരു രാത്രി മുഴുവന്‍ അങ്ങനെ വെക്കാം. ദിവസവും ഇത് തുടർന്നാൽ മുഖക്കുരുവിന്റെ പാടുകളെ മികച്ച രീതിയിൽ ഇല്ലാതാക്കാൻ സാധിക്കും.
കറ്റാർ വാഴ ഇലകളിൽ നിന്ന് ജെൽ വേർതിരിച്ചെടുക്കുക. മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം ഇത് പ്രയോഗിക്കുക. ഒരു രാത്രി തേച്ച് പുരട്ടിയ ശേഷം രാവിലെ മുഖം കഴുകി കളയുക. ഉറങ്ങുന്നതിനുമുമ്പ് എല്ലാ രാത്രിയിലും ഇത് തുടർന്നാൽ .മുഖക്കുരുവിന്റെ പാടുകളെ മികച്ച രീതിയിൽ ഇല്ലാതാക്കാൻ സാധിക്കും.
ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് നിര് എടുത്ത ശേഷം ഒരു ചെറിയ പഞ്ഞി ഉപയോഗിച്ചുകൊണ്ട് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പ്രയോഗിക്കുക. 10 മിനിറ്റ് കഴിഞ്ഞ് ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക