കൊപ്പം: പട്ടാമ്പി-പുലാമന്തോള്‍ പാതയിലെ ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു . ഗുരുതരമായി പരുക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവര്‍ വടക്കാഞ്ചേരി സ്വദേശി സുരേഷിനെ (45) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ബസ്സിലെ മുന്സീറ്റുകളിലിരുന്ന ഏതാനും യാത്രക്കാര്‍ക്ക് നിസ്സാര പരുക്കുകളേല്‍ക്കുകയും ഇവരെ വിവിധ ആശുപ്രതികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .
വെള്ളിയാഴ്ച 11മണിയോടെയായിരുന്നു സംഭവം . പട്ടാമ്പി ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിരെ മാലിന്യം കയറ്റിയെത്തിയ പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനത്തിന്റെയും മുന്‍വശം തകര്‍ന്നു. ഏറെ നേരം പണിപ്പെട്ടാണ് പിക്കപ്പ് വാന്‍ ഡ്രൈവറെ പുറത്തെടുത്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക