ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘മിന്നല്‍ മുരളി’ ഷൂട്ടിങ് ആരംഭിച്ചു. സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ടൊവിനോ തന്നെയാണ് ആരാധകരോട് പറഞ്ഞത്. ‘ ഇന്ന് എന്റെ മിന്നില്‍ മുരളി ഷൂട്ടിങ് തുടങ്ങി. ഇതെനിക്ക് പ്രധാനപ്പെട്ടൊരു ചിത്രമാണ്. മറ്റൊരു കാര്യം ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില്‍ ഈ സിനിമ റിലീസിനെത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും റിലീസ്’.
ബേസില്‍ ജോസഫാണ് സംവിധാനം. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ഗോദ എന്ന ചിത്രത്തിലൂടെയാണ് ബേസില്‍ സംവിധാനത്തിലേക്ക് എത്തുന്നത്. ബേസിലിന്റെ രണ്ടാമത്തെ ചിത്രമാണിത്.
അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്, പി ബാലചന്ദ്രന്, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്നേഹ ബാബു, മാസ്റ്റര്‍ വസീത് എന്നിവരാണ് ചിത്രത്തിലുള്ളത്. അരുണ്‍, അനിരുദ്ധന്, ജസ്റ്റിന് മാത്യൂ എന്നിവരുടേതാണ് തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക