കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോള്‍ 8000പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
322 ഡോക്യുമെന്റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് ഉള്ളത്.
റോയ് തോമസിന്റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്.
കൊലപാതകം,ഗൂഢാലോചന,വ്യാജ രേഖ ചമയ്ക്കല്‍,തെളിവ് നശിപ്പിക്കുക,വിഷം കൈയ്യില്‍ വെയ്ക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുണ്ട്.
246 സാക്ഷികളാണുള്ളത്, കേസില്‍ മാപ്പ് സാക്ഷികളില്ല.ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക