പുണെ: ഹഡപ്സറിലെ ഭകാരിനഗറിലെ ഒരു ലോഡ്ജില്‍ സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ പെണ്‍വാണിഭ സംഘം പിടിയിലായി. ഇവിടെ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ആറ് സ്ത്രീകളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
സ്ത്രീകളെ ലൈംഗിക വ്യാപാരത്തിന് നിര്‍ബന്ധിച്ചു എന്നാരോപിച്ചു മൂന്ന് പുരുഷന്മാര്ക്കെതിരെ ഹഡപ്സര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോണ്‍സ്റ്റബിള്‍ ശശാങ്ക് ഖാദെക്ക് ലഭിച്ച സൂചനയെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ വൈശാലി ചന്ദ്ഗുഡെയുടെ നേതൃത്വത്തിലുള്ള സോഷ്യല്‍ സെക്യൂരിറ്റി സെല്ലിന്റെ (ക്രൈംബ്രാഞ്ച്) സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ വര്‍ഷം ലൈംഗിക വ്യാപാരത്തിന് നിര്‍ബന്ധിതരായ അഞ്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 116 സ്ത്രീകളെ സാമൂഹിക സുരക്ഷാ സെല്‍ രക്ഷപ്പെടുത്തിയിരുന്നു.
ഇതില്‍ 38 ഓളം കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക