ശരീരത്തില്‍ ടാറ്റു കുത്തുന്നത് ഇളംതലമുറയുടെ ഫാഷനായി മാറിയിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ ടാറ്റു കുത്തുന്നത് വളരെ ദോഷകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും മാനസികാരോഗ്യത്തെ സാരമായി ബാധിക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ടാറ്റൂ ചെയ്യുമ്ബോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുവാന് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നത്.
സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്സൈഡ് എന്ന ചായക്കൂട്ടാണ് ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പെയിന്റുകളുടെ നിര്‍മാണത്തിലും ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്.
ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക